കേരള മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം: അവസാന തീയതി നീട്ടി
Wednesday, July 23, 2025 10:59 PM IST
തിരുവനന്തപുരം: 202526 അധ്യയന വര്‍ഷത്തെ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സമര്‍പ്പിച്ച അപേക്ഷയിലെ എൻആർഐ രേഖകളിലെ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള അവസാന തീയതി 26നു വൈകുന്നേരം മൂന്നു വരെയായി നീട്ടി. വിശദ വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍.