ബിഎസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സ്: ഓപ്ഷൻ സമർപ്പിക്കണം
Wednesday, July 23, 2025 11:04 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 202526 വർഷത്തെ ബിഎസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകൾ വെബ്സൈറ്റിൽക്കൂടി കോളജ്/കോഴ്സ് ഓപ്ഷനുകൾ ജൂലൈ30 ന് വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. പുതിയ കോളജുകൾ വരുന്ന മുറയ്ക്ക് ഓപ്ഷൻ സമർപ്പണത്തിന് അവസരം നൽകും.
ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്മെന്റിനായി പരിഗണിക്കില്ല. ജൂലൈ 30 വരെ രജിസ്റ്റർ ചെയ്ത ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്മെന്റ് ഓഗസ്റ്റ് 1 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364, www. lbscentre.kerala.gov.in.