തി​​​രു​​​വ​​​ന​​​​​​ന്ത​​​പു​​​രം: നി​​​ല​​​വി​​​ലു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ ജി​​​ല്ല/ ജി​​​ല്ലാ​​​ന്ത​​​ര സ്‌​​​കൂ​​​ൾ/ കോ​​​മ്പി​​​നേ​​​ഷ​​​ൻ ട്രാ​​​ൻ​​​സ്ഫ​​​ർ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി ല​​​ഭി​​​ച്ച 55,419 അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ ക​​​ൺ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 54,827 അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ട്രാ​​​ൻ​​​സ്ഫ​​​ർ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് റി​​​സ​​​ൾ​​​ട്ട് 25ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം സാ​​​ധ്യ​​​മാ​​​കുംവി​​​ധം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ TRANSFER ALLOT RESULTS’എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ റി​​​സ​​​ൾ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം അ​​​ത​​​ത് സ്‌​​​കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ ചെ​​​യ്തുകൊ​​​ടു​​​ക്കേ​​​ണ്ട​​​തും ട്രാ​​​ൻ​​​സ്ഫ​​​ർ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ലെ​​​റ്റ​​​ർ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് ന​​​ൽ​​​കേ​​​ണ്ട​​​തു​​​മാ​​​ണ്. അ​​​തേ സ്‌​​​കൂ​​​ളി​​​ൽ കോ​​​മ്പി​​​നേ​​​ഷ​​​ൻ മാ​​​റ്റം ല​​​ഭി​​​ച്ചാ​​​ലും പു​​​തി​​​യ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ലെ​​​റ്റ​​​ർ കൊ​​​ടു​​​ക്കേ​​​ണ്ട​​​താ​​​ണ്.

യോ​​​ഗ്യ​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ടി​​​സി. സ്വ​​​ഭാ​​​വ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, മ​​​റ്റ് അ​​​നു​​​ബ​​​ന്ധ​​​രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ അ​​​സ​​​ലു​​​ക​​​ളു​​​മാ​​​യി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്‌​​​കൂ​​​ൾ/ കോ​​​ഴ്‌​​​സി​​​ൽ 25നു ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 28ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു​​​ള്ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സ്‌​​​കൂ​​​ൾ/ കോ​​​മ്പി​​​നേ​​​ഷ​​​ൻ ട്രാ​​​ൻ​​​സ്ഫ​​​റി​​​നു ശേ​​​ഷ​​​മു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ൾ മെ​​​റി​​​റ്റ​​​ടി​​​സ്ഥി​​​ത സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നാ​​​യി വി​​​ശ​​​ദ നി​​​ർ​​​ദേശം ഉ​​​ൾപ്പെടെ 29ന് ​​​ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.