ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം: രജിസ്ട്രേഷന് 31 വരെ
Wednesday, July 23, 2025 11:05 PM IST
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ 202526 അധ്യയനവര്‍ഷത്തെ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമിന് (ഐടെപ്) രജിസ്ട്രേഷന് ആരംഭിച്ചു.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ നാഷണല്‍ കോമണ്‍ എന്‍ട്രൻസ് ടെസ്റ്റില്‍ (എന്‍സിഇടി) പങ്കെടുത്തവര്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www. cukerala. ac.in സന്ദര്‍ശിച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാം.
ബിഎസ്സി ബിഎഡ് (ഫിസിക്സ്), ബിഎസ്സിബിഎഡ് (സുവോളജി), ബിഎബിഎഡ് (ഇംഗ്ലീഷ്), ബിഎ ബിഎഡ് (ഇക്കണോമിക്സ്), ബികോംബിഎഡ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ബികോം ബിഎഡിന് 50ഉം മറ്റുള്ളവയ്ക്ക് 25 വീതവും സീറ്റുകളാണുള്ളത്.
ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. ഓഗസ്റ്റ് ആറിന് പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഏഴിന് admissions @cukerala.ac.in എന്ന ഇ മെയിലില്‍ പരാതികള്‍ അറിയിക്കാം.
ആദ്യഘട്ട പ്രവേശനം എട്ടു മുതല്‍ 11 വരെയും രണ്ടാംഘട്ടം 12 മുതല്‍ 15 വരെയും മൂന്നാംഘട്ടം 18 മുതല്‍ 20 വരെയും നടക്കും. 25ന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 0467 2309460, 2309467.