നഴ്സിംഗ്, പാരാ മെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Thursday, July 24, 2025 12:01 AM IST
തലശേരി: കേരള കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷനു കീഴിൽ തലശേരി നെട്ടൂരിൽ പ്രവർത്തിച്ചുവരുന്ന തലശേരി കോളജ് ഓഫ് നഴ്സിംഗിൽ ബിഎസ്സി നഴ്സിംഗ്, എംഎസ്സി നഴ്സിംഗ്, കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബിപിടി, ബിഎസ്സി എംഎൽടി, ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി, ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി, എംപിടി എന്നീ കോഴ്സുകളിലേക്ക് 202526 അധ്യയന വർഷത്തിലേക്ക് പ്രവശേനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
സയൻസ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് ബിഎസ്സി നഴ്സിംഗ്, എംഎസ്സി നഴ്സിംഗ് എന്നീ കോഴ്സുകളിലേക്കും മറ്റു പാരാ മെഡിക്കൽ കോഴ്സുകളിലേക്കും അപേക്ഷിക്കാം.
നഴ്സിംഗ് കോഴ്സുകളുടെ അപേക്ഷകൾ www.collegeof nursingthalassery.com എന്ന വെബ്സൈറ്റിലൂടെയും മറ്റു പാരാമെഡിക്കൽ കോഴ്സുകളുടെ അപേക്ഷകൾ www.cihsthal assery.com എന്ന വെബ് സൈറ്റിലൂടെയും ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം. എംഎസ്സി നഴ്സിംഗ്, എംപിടി കോഴ്സുകൾക്ക് 1,200 രൂപയും മറ്റു കോഴ്സുകൾക്ക് 1,000 രൂപയുമാണ്.
അപേക്ഷകൾ ഓൺലൈനായി ബിഎസ്സി നഴ്സിംഗ് ഓഗസ്റ്റ് 23, മറ്റു പാരാമെഡിക്കൽ കോഴ്സുകൾ ഓഗസ്റ്റ് 21 എന്നീ തീയതികൾക്ക് മുന്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 04902351501, 23515 35, 2350338, 9476 886720, 960565 6898, 9249839755,