പിജി നഴ്സിംഗ് (എംഎസ്സി നഴ്സിംഗ്) പ്രവേശനം: അപേക്ഷകൾ ക്ഷണിച്ചു
Friday, July 25, 2025 10:59 PM IST
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്കുള്ള 2025 26 അധ്യയന വർഷത്തെ പിജി നഴ്സിംഗ് (എംഎസ്സി നഴ്സിംഗ്) പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ “PG Nursing 2025Online Application” എന്ന ലിങ്ക് മുഖേന ഓഗസ്റ്റ് നാലുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.