നഴ്സിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Friday, July 25, 2025 11:21 PM IST
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളില്‍ നടത്തുന്ന ബിഎസ്സി നഴ്സിംഗ്, എംഎസ്സി നഴ്സിംഗ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളുടെ സംഘടനയായ എഎംസിഎസ്എഫ്എന്സികെയുടെ അംഗങ്ങളായ 35 നഴ്സിംഗ് കോളജുകളിലെ 202526 വര്‍ഷത്തിലെ 50 ശതമാനം സീറ്റുകളിലേക്കാണ് (എൻആർഐ സീറ്റൊഴികെ) അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഏകജാലക രീതിയില്‍ നടത്തുന്ന പ്രവേശനത്തിന് www.amcsfnck.com വഴി ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
എഎംസിഎസ്എഫ്എന്സികെയുടെ അംഗങ്ങളായ കോളജുകളില്‍ നിലവിലുള്ള സീറ്റുകളുടെ എണ്ണം: ബിഎസ്സി നഴ്സിംഗ് 2070, എംഎസ്സി നഴ്സിംഗ് 84, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് 105. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കൂടുതൽ വിവരങ്ങൾ www. amcsfnck.com ൽ ലഭിക്കും.