സിഎംഎഫ്ആര്‍ഐയില്‍ ഡെപ്യൂട്ടേഷന് ഒഴിവുകള്‍
Wednesday, August 20, 2025 12:34 AM IST
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ അസിസ്റ്റന്റ്, യുഡിസി, എല്‍ഡിസി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റിന്റെ 19 ഒഴിവുകളും യുഡിസി, എല്‍ഡിസി തസ്തികകളില്‍ ഓരോ ഒഴിവുകളുമാണുള്ളത്. ഐസിഎആര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍വീസിലുള്ള യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.