തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 ന​​​വം​​​ബ​​​ർ 7, 8, 9, 10 തീ​​​യ​​​തി​​​ക​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ട് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന കേ​​​ര​​​ള സ്‌​​​കൂ​​​ൾ ശാ​​​സ്‌​​​ത്രോ​​​ത്സ​​​വ​​​ത്തി​​​നു​​വേ​​​ണ്ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രി​​​ൽ​​നി​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ലോ​​​ഗോ ക്ഷ​​​ണി​​​ച്ചു.

ശാ​​​സ്ത്രം, ഗ​​​ണി​​​ത ശാ​​​സ്ത്രം, സാ​​​മൂ​​​ഹ്യ ശാ​​​സ്ത്രം, പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്‌​​​നോ​​​ള​​​ജി, തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത എ​​​ക്‌​​​സ്‌​​​പോ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​തീ​​​ക​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ക​​​ണം ലോ​​​ഗോ ത​​​യാ​​​റാ​​​ക്കേ​​​ണ്ട​​​ത്. കേ​​​ര​​​ള സ്‌​​​കൂ​​​ൾ ശാ​​​സ്‌​​​ത്രോ​​​ത്സ​​​വം 2025 ന​​​വം​​​ബ​​​ർ 7, 8, 9, 10 എ​​​ന്നു​​​ള്ള രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​ക​​​ണം.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യു​​​ടേ​​​താ​​​യ പ്ര​​​തീ​​​കം അ​​​നു​​​യോ​​​ജ്യ​​​മാം​​​വ​​​ണ്ണം ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം. എ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലെ ഫോ​​​ർ​​​മാ​​​റ്റി​​​ൽ പെ​​​ൻ​​​ഡ്രൈ​​​വും ഒ​​​പ്പം എ4 ​​​സൈ​​​സ് പേ​​​പ്പ​​​റി​​​ൽ ക​​​ള​​​ർ പ്രി​​​ന്‍റും ന​​​ൽ​​​ക​​​ണം. ലോ​​​ഗോ​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി അ​​​യ​​​യ്ക്കു​​​ന്ന ക​​​വ​​​റി​​​ന് പു​​​റ​​​ത്ത് "കേ​​​ര​​​ള സ്‌​​​കൂ​​​ൾ ശാ​​​സ്‌​​​ത്രോ​​​ത്സ​​​വം’ എ​​​ന്ന് പ്ര​​​ത്യേ​​​കം രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം.

ലോ​​​ഗോ​​​ക​​​ൾ 25ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പ് സി.​​​എ.​​​സ​​​ന്തോ​​​ഷ്, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ (അ​​​ക്കാ​​​ദ​​​മി​​​ക്), പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം, ജ​​​ഗ​​​തി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695014 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.