എംഎസ്എസി നഴ്സിംഗ് പ്രവേശനം: അപേക്ഷയിലെ അപാകതകൾ പരിഹരിക്കാൻ അവസരം
Wednesday, August 20, 2025 10:32 PM IST
തിരുവനന്തപുരം: 202526 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ അഭിമുഖീകരിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശേോധിക്കുന്നതിനും ന്യൂനതകളുണ്ടെങ്കിൽ അവ തിരുത്തുന്നതിനുമുള്ള അവസരം 28നു രാത്രി 11.59 വരെ ലഭ്യമായിരിക്കും.
അപേക്ഷയിൽ ന്യൂനതകൾ ഉള്ള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് മേൽപ്പറഞ്ഞ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.