ജെഇഇ, നീറ്റ്: അണ് അക്കാഡമി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
Wednesday, August 20, 2025 10:32 PM IST
കൊച്ചി: ജെഇഇ, നീറ്റ് പരീക്ഷകള്‍ക്കായി തയാറെടുക്കുന്നവര്‍ക്ക് അണ്‍അക്കാഡമി നാഷണല്‍ സ്കോളര്‍ഷിപ്പ് ആന്‍ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (അണ്സാറ്റ്) നടത്തുന്നു.
സെപ്റ്റംബര്‍ 22ന് ആദ്യ റൗണ്ടും നവംബര്‍ എട്ടിന് രണ്ടാം റൗണ്ട് മത്സരങ്ങളും നടക്കും. വിജയികള്‍ക്ക് സ്കോളര്‍ഷിപ്പുകളും അക്കാഡമിയുടെ ഓഫ്ലൈന് ഓണ്‍ലൈന്‍ സബ്സ്ക്രിപ്ഷനുകളില്‍ 90 ശതമാനം വരെ ഇളവും ലഭിക്കുമെന്ന് അണ്‍അക്കാഡമി എറണാകുളം സെന്റര്‍ ജനറല്‍ മാനേജര്‍ സുനില്‍ പി. കൈമള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒപ്പം ബ്രാന്‍ഡ് അംബാസഡര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അവസരവുമുണ്ടാകും. എറണാകുളം സെന്ററില്‍ നടന്ന ചടങ്ങില്‍ അണ്സാറ്റിന്റെ ലോഗോ ചെയര്മാന് ഡോ. പി.വി. ലൂയിസ് പ്രകാശനം ചെയ്തു.
എറണാകുളം സെന്റര്‍ ചീഫ് ബിസിനസ് ഓഫീസര്‍ ബിഗി ജി. നായര്‍, സെന്റര്‍ ഹെഡ് കെ.എം. ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 7356858288.