ഓങ്കോളജി നഴ്സിംഗിൽ ഡിപ്ലോമ
Wednesday, August 20, 2025 10:33 PM IST
തിരുവനന്തപുരം: റീജണൽ കാൻസർ സെന്റർ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
സെപ്റ്റംബർ 15നു വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. സെപ്റ്റംബർ 20നു വൈകുന്നേരം നാലിന് മുൻപ് അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ അഡിഷണൽ ഡയറക്ടർക്ക് (അക്കാഡമിക്) ലഭിക്കണം. വിശദവിവരങ്ങൾക്ക്: www. rcctvm.gov.in.