പിജി ഹോമിയോ: ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി
Wednesday, August 20, 2025 10:33 PM IST
തിരുവനന്തപുരം: 2025ലെ പിജിഹോമിയോ ഡിഗ്രി കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നതിനു മുന്നോടിയായി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
2025 ലെ പിജി ഹോമിയോ ഡിഗ്രി കോഴ്സിലേയ്ക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. വിശദമായ വിജ്ഞാപനം www. cee.kerala .gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.