ജൂബിലി മിഷനിൽ പിഎച്ച്ഡി പ്രവേശനം
Wednesday, August 20, 2025 10:34 PM IST
തൃശൂർ: ജൂബിലി മിഷൻ ഹോസ്പിറ്റൽ ട്രസ്റ്റിന്റെ കീഴിലുള്ള ജൂബിലി സെന്റർ ഫോർ മെഡിക്കൽ റിസർച്ചിൽ പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള (ലൈഫ് സയൻസ് വിഭാഗം) അപേക്ഷകൾ ക്ഷണിച്ചു.
മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷന്റെ കീഴിലുള്ള പ്രോഗ്രാമിലേക്കു ജെആർഎഫ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ദശാബ്ദത്തിലധികം മികച്ച ഗവേഷണവും ശാസ്ത്രീയ കണ്ടെ ത്തലുകളും നടത്തിയ ഈ കേന്ദ്രം ഉയർന്ന നിലവാരത്തിലുള്ള ഗവേഷണങ്ങൾക്ക് അവസരം നൽകുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി 31. വിവരങ്ങൾക്ക് www.jmmcri.org കാണുക.