കേംബ്രിഡ്ജ് സര്‍വകലാശാല പരീക്ഷാഫലം
Thursday, August 21, 2025 10:59 PM IST
കൊച്ചി: കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വിദേശകാര്യവിഭാഗം ജൂണില്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ 252 സ്കൂളുകളില്‍നിന്നായി 4680 വിദ്യാര്‍ഥികള്‍ കേംബ്രിഡ്ജ് ആജിസിഎസ്ഇ ആൻഡ് ഒ ലെവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി.
21,600 അപേക്ഷകളാണ് ഉണ്ടായിരുന്നത്.ലോകമാകെ 6,80,000 വിദ്യാര്‍ഥികളാണു പരീക്ഷയെഴുതിയത്.