ഇഗ്നോ കോഴ്സ് പ്രവേശനം: റീ രജിസ്ട്രേഷന് തീയതി നീട്ടി
Thursday, August 21, 2025 11:00 PM IST
കൊച്ചി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലൈ 2025 സെഷനില്‍ ആരംഭിച്ച സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളൊഴികെയുള്ള വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷന് സമര്‍പ്പിക്കുന്നതിനുമുള്ള തീയതി ഈ മാസം 31 വരെ നീട്ടിയതായി സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് https://ignouad mission. samarth.edu.in/ www. ignou.ac.in സന്ദര്‍ശിക്കുക. റീ രജിസ്ട്രേഷന് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് https:// onlinerr. ignou.ac.in/ അല്ലെങ്കില്‍ www. ignou.ac.in എന്ന ലിങ്ക് ഉപയോഗിക്കണം. യൂണിവേഴ്സിറ്റി വിജ്ഞാപനപ്രകാരം തൊഴില്‍രഹിതരായ എസ്സി/ എസ്ടി പഠിതാക്കള്‍ക്ക് ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് rckochi_ admissions @ignou.ac.in സന്ദർശിക്കുക.