റിലയന്‍സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
Saturday, August 23, 2025 11:48 PM IST
മുംബൈ: 5000 ബിരുദ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം രൂപയും 100 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് ആറു ലക്ഷം രൂപയും നൽകുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബര്‍ നാലാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് ചേര്‍ന്ന ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യത. പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്.