ബിടെക് സ്പോട്ട് അഡ്മിഷൻ 8ന്
Tuesday, September 2, 2025 10:16 PM IST
തിരുവനന്തപുരം: മൂന്നാർ എൻജിനിയറിംഗ് കോളജിൽ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് എട്ടിന് സ്പോട്ട് അഡ്മിഷൻ നടക്കും.
വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം. കീം എഴുതാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 9447570122, 9061578465, വെബ്സൈറ്റ് cemunnar.ac.in