സ്കോളർഷിപ്പ് തുക കൈമാറാൻ അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം
Wednesday, September 3, 2025 11:28 PM IST
തിരുവനന്തപുരം: 2022 മാർച്ചിൽ എസ്എസ്എൽസി/ടിഎച്ച്എസ്എൽസിൽ എ പ്ലസ് നേടി ജില്ലാ മെറിറ്റ് സ്കോളർഷിപ്പിനു അർഹരായ (202223) ചില വിദ്യാർഥികളുടെ ലിസ്റ്റ് പ്രകാരമുള്ള സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
അതിനാൽ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള പ്രൊഫോർമ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അതിനോടൊപ്പം ഒറിജിനൽ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി കൂടി അറ്റാച്ച് ചെയ്ത് 12ന് വൈകുന്നേരം അഞ്ചിനുമുമ്പായി [email protected] ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കണം.