കീം 2025 ഫാർമസി: അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Wednesday, September 3, 2025 11:29 PM IST
തിരുവനന്തപുരം: 2025ലെ സംസ്ഥാനത്തെ ഫാർമസി കോഴ്സിലേക്കുള്ള രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
വിദ്യാർഥികൾക്ക് ‘KEAM 2025Candidate Portal’ ലെ ‘Provisional Allotment List’ എന്ന Menu ക്ലിക്ക് ചെയ്ത് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാം.
ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ [email protected] ഇമെയിൽ മുഖാന്തിരം ഇന്നു വൈകുന്നേരം ആറിനുള്ളിൽ അറിയിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120,