ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിനായി അപേക്ഷിക്കാം
Monday, September 15, 2025 11:12 PM IST
തിരുവനന്തപുരം: നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുമുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പും തുടർന്ന് ഇന്റേൺഷിപ്പും ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പും തുടർന്ന് ഇന്റേൺഷിപ്പും ചെയ്യാൻ അനുമതി നേടിയിട്ടുള്ള താത്പര്യമുള്ള എഫ്എംജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
നോട്ടിഫിക്കേഷനും അപേക്ഷാഫോമും www.dme. kerala.gov.inൽ ലഭിക്കും. ഇമെയിൽ: fmgin [email protected].