ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ്: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Tuesday, September 16, 2025 10:51 PM IST
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് സ്ഥാപനങ്ങളിലെ ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സിനും പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 19നകം കോളജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കണം. ഓപ്ഷൻ സമർപ്പിക്കാത്തവരെ അലോട്ട്മെന്റിനായി പരിഗണിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: 04712560361, 362, 363.