കേരള സർവകലാശാലയിൽ ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഡ്രൈവ്
Wednesday, July 24, 2019 11:39 PM IST
തിരുവനന്തപുരം: കേരള സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 27 ന് രാവിലെ 10 മുതൽ തിരുവനന്തപുരം പിഎംജി യിലുള്ള സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ 28 വയസിന് താഴെയുളള ത്രിവത്സര ഡിപ്ലോമ/ബിരുദം യോഗ്യതയുളള ഉദ്യോഗാർഥികൾക്കായി സൗജന്യ ട്രെയിനിംഗ് & പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മാരുതി സുസുക്കിയിലെ യിലെ കേരളത്തിൽ 100 ൽ പരം ഡീലർ സെയിൽസ് കൺസൽട്ടന്റ് ഒഴിവുകളിലേയ്ക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. സ്റ്റൈപെൻഡോടുകൂടിയ രണ്ടു മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിയമനം നൽകും.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ 26ന് രാത്രി 12ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് 0471 2304577 .