കേരള സർവകലാശാല അറിയിപ്പ്
Wednesday, September 4, 2019 9:21 PM IST
സർവകലാശാലയുടെ കീഴിലുള്ള ഗവൺമെൻറ്/ എയ്ഡഡ് കോളജുകളിലെ ഒഴിവുള്ള യു ജി, പി ജി കോഴ്സുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്കും ഇതുവരെ ഒരു കോളജിലും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും മാത്രമാണ് ഇതിൽ പങ്കെടുക്കാൻ അർഹത. കേരള സർവകലാശാലയുടെ പാളയം സെനറ്റ് ഹാളിൽ ആറിനു രാവിലെ 10 മുതൽ ആണ് അലോട്ട്മെന്റ് . 11മണിക്ക് മുൻപ് റിപ്പോർട്ട് ചെയ്യുന്നവരെ മാത്രമേ അലോട്ട്മെന്റിൽ പരിഗണിക്കുകയുള്ളൂ.