നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷാകേന്ദ്രം
Friday, October 9, 2020 8:48 PM IST
19 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽബി പരീക്ഷകൾക്ക് സർവകലാശാലയുടെ കീഴിലുള്ള കോളജുകൾ (എസ്എൻ കോളജ്, കൊല്ലം ഒഴികെയുള്ള) കൂടാതെ സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല ; ഗവൺമെൻറ് കോളജ്,നാട്ടകം, കോട്ടയം ; ഗവൺമെന്റ് കോളജ് മീഞ്ചന്ത, കോഴിക്കോട്; ഗവൺമെന്റ് ട്രെയിനിംഗ് കോളജ്, തലശേരി എന്നീ നാല് പുതിയ പരീക്ഷാകേന്ദ്രങ്ങൾ കൂടി അനുവദിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രം മാറി എഴുതാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത വിവരം അവരവരുടെ കോളജ് പ്രിൻസിപ്പൽമാരെ 12 ന് മുൻപ് അറിയിക്കണം.
പരീക്ഷ രജിസ്ട്രേഷൻ
മൂന്നും നാലും സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (റെഗുലർ, ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി വിദൂരവിദ്യാഭ്യാസം) പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ
മൂന്നും നാലും സെമസ്റ്റർ ബിബിഎ (2018 അഡ്മിഷൻ വിദൂരവിദ്യാഭ്യാസം) പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 28 വരെയും ഫീസ് അടച്ച് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.