ഒന്നാംവർഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട - സപ്ലിമെന്ററി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Tuesday, December 29, 2020 8:03 PM IST
ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുളള സപ്ലിമെന്ററി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ട രജിസ്ട്രേഷൻ സമയത്തിനു ശേഷം സ്പോർട്സ് പ്രൊഫോമ കോളജുകളിൽ സമർപ്പിച്ചവരാണ് സപ്ലിമെന്ററി റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളത്. സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുളള രണ്ടാം ഘട്ട കൗണ്‍സിലിംഗ് ജനുവരി നാലിനാണ് നടത്തുന്നത്.
പുതുക്കിയ പരീക്ഷാകേന്ദ്രം
ജനുവരി നാലിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി. പരീക്ഷകൾക്ക് ഗുരു നിത്യചൈതന്യയതി കോളജ് ഓഫ് ലോ ആന്‍ഡ് റിസർച്ച് സെന്റർ, കായംകുളം സബ്സെന്റർ ആയി ഓപ്ഷൻ നൽകിയിട്ടുളള ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർഥികൾ ശ്രീനാരായണഗുരു ട്രസ്റ്റ് സെന്റർ, കൊല്ലം സ്കൂളിൽ പരീക്ഷ എഴുതേണ്ട താണ്.
പുതുക്കിയ പരീക്ഷാത്തീയതി
എസ്എൻ കോളജ്,വർക്കല, എൻഎസ്എസ് കോളജ്, നിലമേൽ, എൻഎസ്എസ് കോളജ്, പന്തളം, എൻഎസ്എസ് കോളജ്, ചേർത്തല, ടികെഎംഎം കോളജ്, നങ്ങ്യാർകുളങ്ങര എന്നീ കേന്ദ്രങ്ങളിൽ 14, 15 എന്നീ തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം ജനുവരി 18, 19 എന്നീ തീയതികളിൽ നടത്തും.
പരീക്ഷാഫീസ്
കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക്. ഡിഗ്രി സപ്ലിമെന്ററി/ഫൈനൽ മേഴ്സിചാൻസ് (2007 അഡ്മിഷൻ വരെ) (2008 & 2013 സ്കീം) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി ആറു വരെയും 150 രൂപ പിഴയോടെ ജനുവരി 11 വരെയും 400 രൂപ പിഴയോടെ ജനുവരി 13 വരെയും രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
ജനുവരിയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംബിഎ (ഫുൾടൈം (യുഐഎം ഉൾപ്പെടെ)/റെഗുലർ (ഈവനിംഗ്)/ട്രാവൽ ആന്‍ഡ് ടൂറിസം) 2018 സ്കീം (റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) യുടേയും 2014 സ്കീം (സപ്ലിമെന്ററി ആന്‍ഡ് മേഴ്സിചാൻസ്) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി. ഇലക്ട്രോണിക്സ് (റെഗുലർ, സപ്ലിമെന്ററി) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി അനലറ്റിക് കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി എന്നീ വിഷയങ്ങളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പെൻഷൻ പരിഷ്കരണത്തിനുള്ള അപേക്ഷ സമർപ്പിക്കാം
കേരളസർവകലാശാലയിൽ നിന്നും യു.ജി.സി. സ്കീമിൽ പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാരും ഫാമിലി പെൻഷൻകാരും പെൻഷൻ പരിഷ്കരണത്തിനുള്ള അപേക്ഷ ഫിനാൻസ് ഓഫീസർ, കേരള സർവകലാശാല, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ തപാൽ മാർഗം നൽകേണ്ട താണ്. അപേക്ഷയുടെ മാത്യക വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ ക്ഷണിക്കുന്നു
മനഃശാസ്ത്രവിഭാഗത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന സെന്റർ ഫോർ ജെറിയാട്രിക് സ്റ്റഡീസിൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന പിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗണ്‍സിലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷ ദൈർഘ്യമുളള ഈ കോഴ്സിലേക്ക് കേരളസർവകലാശാല അംഗീകരിച്ചിട്ടുളള സൈക്കോളജി ബിരുദമാണ് യോഗ്യത. 31 വരെ അപേക്ഷിക്കാം.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യുജി, പിജി പ്രോഗ്രാമുകളുടെ ഓണ്‍ലൈൻ അപേക്ഷയുടെ ശരിപകർപ്പ്, അനുബന്ധരേഖകൾ മുതലായവ കാര്യവട്ടത്തു പ്രവർത്തിക്കുന്ന വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസിൽ നേരിട്ടോ തപാൽ (രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ്) മുഖേനയോ ലഭിക്കേണ്ട അവസാന തീയതി ജനുവരി അഞ്ച്.
പിഎച്ച്ഡി നൽകി
പാർവതി ജയചന്ദ്രൻ, വി. ശങ്കര നാരായണൻ (ബയോടെക്നോളജി), ആർ. സൂര്യ , ലക്ഷ്മി വി. കുമാർ (കെമിസ്ട്രി), ആർ.എസ്. വിഷ്ണു (ഹിന്ദി), എലിസബത്ത് ജേക്കബ് (മാനേജ്മെന്റ് സ്റ്റഡീസ്), സി . റംസിയ റഹ്മത് (സോഷ്യൽ വർക്ക്), താര എൻ. സത്യൻ (ഫിസിക്സ്), ബി . തൽമി (മാത്തമാറ്റിക്സ്), ജിസ ഡേവിഡ് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്), കെ.എസ്. ദീപ്തി (ഇക്കണോമിക്സ്), ഐ.ജെ. ഷാജിമോൻ, ലെനിൻ ലാൽ (ഹിസ്റ്ററി), ജാൽസണ്‍ ജേക്കബ് (ഇംഗ്ലീഷ്), എസ് . കൃഷ്ണ (സോഷ്യോളജി) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.