ഒന്നാം വർഷ ബിഎഡ് പ്രവേശനം; സ്പോട്ട് അലോട്ട്മെന്റ് 25ന്
Thursday, August 21, 2025 9:37 PM IST
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ് /സ്വാശ്രയ/ കെയുസിടിഇ കോളജുകളിലെ ഒന്നാം വർഷ ബിഎഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25 ന് കോളജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
ഒന്നാം വർഷ ബിരുദാനാന്തര ബിരുദ പ്രവേശനം സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/ എയ്ഡഡ്/
സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനാന്തര
ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ്
നടത്തും.
മേഖല തീയതി പ്രോഗ്രാമുകൾ സ്ഥലം
കൊല്ലം26 ന് എസ്എൻ കോളേജ്,, ആലപ്പുഴ27 ന് മാർ ഗ്രിഗോറിയസ് കോളജ് , പുന്നപ്ര
തിരുവനന്തപുരം 29/30 കേരള സർവകലാശാല സെനറ്റ് ഹാൾ, പാളയം,
കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല
വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഒന്നാം വർഷ ബിരുദ പ്രവേശനം; സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/ എയ്ഡഡ്/സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ജനറൽ അലോട്ട്മെന്റുകളിൽ ആദ്യ ഓപ്ഷനായി നൽകിയ കോളജിൽ അലോട്ട്മെന്റ് ലഭിച്ച് കോളജിൽ അഡ്മിഷനിൽ തുടരുന്ന വിദ്യാർഥികളെ (എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗക്കാർ ഒഴികെ) സ്പോട്ട് അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല.
മേഖല തീയതി പ്രോഗ്രാമുകൾ സ്ഥലം
കൊല്ലം 21 എസ്.എൻ കോളജ്, കൊല്ലം
തിരുവനന്തപുരം 22/23 കേരള സർവകലാശാല സെനറ്റ് ഹാൾ, പാളയം, തിരുവനന്തപുരം.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയിലെ പഠന ഗവേഷണ വകുപ്പുകളിൽ 20252026 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗം കുട്ടികൾക്കായുള്ള ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി സ്പോട്ട് അഡ്മിഷൻ 22 ന് രാവിലെ 11ന് അതാത് പഠനവകുപ്പുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04712308328,9188524612.
പുനഃക്രമീകരിച്ച പരീക്ഷ
2025 സെപ്റ്റംബർ 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ന്യൂജെനറേഷൻ ഡബിൾ മെയിൻ, ആഗസ്റ്റ് 2025 ബിരുദ പരീക്ഷകൾ 2025 സെപ്റ്റംബർ 18 ലേക്ക് പുനഃക്രമീകരിച്ചു.
ടൈംടേബിൾ
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 &2019 അഡ്മിഷൻ) പരീക്ഷയുടെ ജ്യോഗ്രഫി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സൂക്ഷ്മപരിശോധന
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 22 മുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.