ഒന്നാം വർഷ ബിരുദാനാന്തര ബിരുദ പ്രവേശനം
Monday, August 25, 2025 9:58 PM IST
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/ എയ്ഡഡ്/
സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനാന്തര
ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ്
നടത്തും.വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കോളജ് മാറ്റത്തിന് അപേക്ഷിക്കാം
കേരളസർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ബിരുദ വിദ്യാർഥികൾക്ക് 202526 അദ്ധ്യായന വർഷത്തിൽ കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. കോളജ് മാറ്റം ഗവൺമെൻറ്/എയ്ഡഡ് കോളജുകൾ തമ്മിലും, സ്വാശ്രയ കോളജുകൾ തമ്മിലും, യുഐടി സെന്ററുകൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ
ശുപർശയോടൊപ്പം 1050/ രൂപ ഫീസ് അടച്ച് ചേരാൻ പോകുന്ന കോളേജിൽ 10.09.2025 നു
മുൻപായി സമർപ്പിക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ജൂണിൽ നടത്തിയ എംഎസ്സി ഇലക്ട്രോണിക്സ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), എംഎസ്സി ഇലക്ട്രോണിക്സ് (ഒപ്റ്റോ ഇലക്ട്രോണിക്സ്), എംഎസ്സി ജിയോളജി, എംഎസ്സി എൻവയോൺമെന്റൽ സയൻസസ്, എംഎസ്സി ക്ലൈമറ്റ് ചേഞ്ച് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ്, എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംടെക് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ (ഒപ്റ്റോഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) (20232025 ബാച്ച്), സിഎസ്എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന
2024 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് (2013 സ്കീം), 2024 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് (2008 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 26 മുതൽ 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. ഢകക സെക്ഷനിൽ ഹാജരാകണം.
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ സിബിസിഎസ്എസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 26 മുതൽ സെപ്റ്റംബർ 03 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.
കേരളസർവകലാശാല 2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം(159) സിബിസിഎസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 26 മുതൽ സെപ്റ്റംബർ 01 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ സെക്ഷനിൽ ഹാജരാകണം.