ഒന്നാം വർഷ ബിരുദാനാന്തര ബിരുദ പ്രവേശനം; സ്പോട്ട് അലോട്ട്മെന്റ്
Tuesday, August 26, 2025 9:29 PM IST
ആലപ്പുഴ മേഖലയിലെ കോളജുകളിലേക്ക് 27 നും, തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് 29, 30 തീയതികളിലും ഒന്നാം വർഷ ബിരുദാനാന്തര ബിരുദ പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് നടക്കും. കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്
(https://admissions.keralauniversity.ac.in/pg2025/).
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയിലെ പഠന വകുപ്പുകളിലെ എംഎ, എംഎസ്സി, എംടെക്, എംകോം, എംഎഡ്, എന്നീ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 27ന് രാവിലെ 11 ന് അതാത് പഠന വകുപ്പുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് ഫോൺ : 04712308328, മൊബൈൽ: 9188524612,
പരീക്ഷാവിജ്ഞാപനം
എട്ടാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി/ബിഎച്ച്എം) (2018 സ്കീം റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2018 2020 അഡ്മിഷൻ, 2014 സ്കീം സപ്ലിമെന്ററി 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2014 2016 അഡ്മിഷൻ), സെപ്റ്റംബർ 2025 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് &ഡാറ്റാ സയൻസ്) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എൽഎൽഎം (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 സെപ്റ്റംബർ 25 ന് മുൻപ് ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗ് 2025 മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ &സപ്ലിമെന്ററി 2020, 2021 &2022 അഡ്മിഷൻ) കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് ബ്രാഞ്ചിലെ ഡിജിറ്റൽ ലാബിന്റെ പ്രാക്ടിക്കൽ 2025 സെപ്റ്റംബർ 16 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241) പരീക്ഷയുടെ പ്രാക്ടിക്കൽ 2025 സെപ്റ്റംബർ 16 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 സെപ്റ്റംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ ബിഎച്ച്എംസിറ്റി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 &2019 അഡ്മിഷൻ) പരീക്ഷയുടെ ഫിസിക്സ്, ഇലക്ട്രോണിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ശ്രീ നാരായണ ഗുരു എൻഡോവ്മെന്റ് അവാർഡ് 2023; അപേക്ഷ ക്ഷണിച്ചു
2023 വർഷത്തിലെ ശ്രീ നാരായണ ഗുരു എൻഡോവ്മെന്റ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകന് വേണ്ട യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ്യരായവർ സെപ്റ്റംബർ 11 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. നിലവിൽ 19.06.2025 ലെ വിജ്ഞാപനം പ്രകാരം അപേക്ഷ സമർപ്പിച്ചവർ പുതുതായി സമർപ്പിക്കേണ്ടതില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.