ഒന്നാം വർഷ ബിഎഡ് പ്രവേശനം
Tuesday, September 16, 2025 9:46 PM IST
ഗവ./ എയ്ഡഡ് / സ്വാശ്രയ/ കെയുസിടിഇ കോളജുകളിൽ കോളജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് 20 ന് നടത്തും. നിലവിൽ കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ ബിഎഡ് കോഴ്സുകളിൽ അഡ്മിഷൻ ഉള്ള വിദ്യാർഥികളെ (മാനേജ്മെന്റ് അഡ്മിഷൻ ഉൾപ്പെടെ)സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കില്ല. നിലവിൽ കേരളസർവകലാശാലയിൽ ബി.എഡ് കോഴ്സിലേക്ക് അപേക്ഷ നൽകിയിട്ടില്ലാത്തവർക്ക് അപേക്ഷ നൽകുന്നതിന് നാളെ വരെ അവസരം ഉണ്ടായിരിക്കും. കെയുസിടിഇ മാനേജ്മെന്റ് ക്വാട്ട, ഡിഫൻസ് ക്വാട്ട, സ്പോർട്സ് ക്വാട്ട , ഡിപ്പാർട്ട്മെൻറ് ക്വാട്ട വിഭാഗത്തിൽ ഒഴിവുള്ള വിഷയങ്ങളിൽ പ്രസ്തുത വിഭാഗങ്ങളിലെ അപേക്ഷാർഥികളുടെ അഭാവത്തിൽ സീറ്റ് ഉയർന്ന ഇൻഡക്സ് മാർക്കുള്ള വിദ്യാർത്ഥിക്ക് നൽകും. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (ഉണ്ടായിരിക്കണം. ഇതര സർവകലാശാല വിദ്യാർത്ഥികൾ നിർബന്ധമായും എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിലവിൽ കേരള സർവകലാശാലയിൽ ബി.എഡ് കോഴ്സിലേക്ക് അപേക്ഷ നൽകിയിട്ടുള്ളവരെ പരിഗണിച്ചതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവരെയും സ്പോട്ട് അലോട്ട്മെന്റിൽ പരിഗണിക്കും.
ഒന്നാം വർഷ എം.എഡ് പ്രവേശനം; സ്പോട്ട് അലോട്ട്മെന്റ് 19ന്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ. / എയ്ഡഡ് /സ്വാശ്രയ
കോളജുകളിലെ ഒന്നാം വർഷ എം.എഡ് കോഴ്സിലേയ്ക്ക് 19/09/2025 ന് കേരള സർവകലാശാല അഡ്മിഷൻ വിഭാഗം, പാളയത്ത് വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ,മറ്റ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
ഒന്നാം വർഷ ബിരുദ പ്രവേശനം; സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/
സ്വാശ്രയ/യുഐറ്റി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ
ഒഴിവുള്ള സീറ്റുകളിലേക്ക് 22 ന് പാളയം കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച്
സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ രജിസ്ട്രേഷൻ ചെയ്യാത്ത വിദ്യാർത്ഥികൾക്ക്
19 വരെ അഡ്മിഷൻ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
നിലവിൽ ഏതെങ്കിലും കോളജിൽ അഡ്മിഷനിൽ തുടരുന്ന വിദ്യാർഥികളെ സ്പോട്ട്
അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല. സ്പോട്ട് രജിസ്ട്രേഷൻ സമയം രാവിലെ 8.30 മുതൽ 10
മണി വരെ. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത
വിദ്യാർത്ഥികൾക്ക് സാക്ഷ്യ പത്രം നൽകി പ്രതിനിധിയെ അയയ്ക്കാം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം2025; സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ/
യുഐറ്റി/ ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ
കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 23 ന് പാളയം കേരള സർവകലാശാല
സെനറ്റ് ഹാളിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ രജിസ്ട്രേഷൻ ചെയ്യാത്ത
വിദ്യാർഥികൾക്ക് 19 വരെ അഡ്മിഷൻ വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ
ചെയ്യാം. നിലവിൽ ഏതെങ്കിലും കോളജിൽ അഡ്മിഷനിൽ തുടരുന്ന വിദ്യാർത്ഥികളെ സ്പോട്ട് അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല. സ്പോട്ട് രജിസ്ട്രേഷൻ സമയം രാവിലെ 8.30 മുതൽ 10 മണി വരെ. വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി സർവകലാശാല സെനറ്റ്
ഹാളിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിൽ.
സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം 2025 ഒക്ടോബറിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : പ്ലസ് ടു /പ്രീ ഡിഗ്രി, കോഴ്സ് കാലാവധി : 6 മാസം, ക്ലാസുകൾ : ശനി ഞായർ ദിവസങ്ങളിൽ, കോഴ്സ് ഫീസ് : ഞെ. 9000/, ഉയർന്ന പ്രായപരിധി ഇല്ല. താത്പ്പര്യം ഉളളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ഒരു ഫോട്ടോയും സഹിതം പി.എം.ജി. ജംഗ്ഷനിലെ സ്റ്റുഡന്റ്സ് സെന്റർ
ക്യാമ്പസ്സിലെ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : 04712302523.
കേരളസർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്
കേരളസർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള (റെഗുലർ/ബ്രിഡ്ജ് 2024 2025)
അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം സർവകലാശാല വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. യോഗ്യരായ വിദ്യാർത്ഥികൾ അപേക്ഷാഫോറവും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം695034 എന്ന വിലാസത്തിൽ ഒക്ടോബർ 15 ന് 5 മണിക്ക് മുൻപ് സമർപ്പിക്കണം.
സ്പോട്ട് അഡ്മിഷൻ
പഠന ഗവേഷണ വകുപ്പുകളിൽ 20252026 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗം കുട്ടികൾക്കായുള്ള ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി സ്പോട്ട് അഡ്മിഷൻ ഇന്ന് ന് രാവിലെ 10.30 മണിക്ക് അതാത് പഠനവകുപ്പുകളിൽ വച്ച് നടത്തും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നിശ്ചയിച്ച സമയത്ത് അതാത് പഠനവകുപ്പുകളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2308328.