സ്പെഷൽ ഫിനാൻഷൽ അസ്സിസ്റ്റൻസ് ഫോർ എസ്സി/എസ്ടി റിസർച്ച് സ്കോളർസ്
Wednesday, September 17, 2025 9:25 PM IST
എസ്സി/എസ്ടി (ഫുൾടൈം) ഗവേഷക വിദ്യാർഥികൾക്കുള്ള സ്പെഷൽ ഫിനാൻഷൽ അസ്സിസ്റ്റൻസ് (20252026) യോഗ്യരായ വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 18. അപേക്ഷഫോറവും കൂടുതൽ വിവരവും വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 മാർച്ച് മാസം നടത്തിയ മൂന്നാം സെമസ്റ്റർ എംകോം റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ ഓൺലൈനായി അപേക്ഷ
സമർപ്പിക്കാം. വിദ്യാർഥികളുടെ അപേക്ഷ ഫീസ് എസ്എസ്എൽസിഎം ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരം വെബ്സൈറ്റിൽ.
2025 മാർച്ച് മാസം നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (റെഗുലർ &സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ 21 വരെ ഓൺലൈനായി സമർപ്പിക്കാം.
2025 മാർച്ച് മാസം നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (റെഗുലർ &സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ 26 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2024 വർഷത്തിലെ എ തങ്ങൾ കുഞ്ഞു മുസലിയാർ എൻഡോവ്മെന്റ് അവാർഡ്
2024 വർഷത്തിലെ എ. തങ്ങൾ കുഞ്ഞു മുസലിയാർ എൻഡോവ്മെന്റ്റ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17 വരെ നീട്ടി. അപേക്ഷകന് വേണ്ട യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും സർവകലാശാല വെബ്സൈറ്റിലുള്ള പുനർ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ്
വൈവാവോസി
2025 ജൂൺ മാസം നടത്തിയ ആറാം സെമസ്റ്റർ എംബിഎൽ പരീക്ഷകളുടെ വൈവാവോസി 29 ന് നടത്തുന്നതാണ് വിശദമായി ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ഒക്ടോബർ 13 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2025 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ തീയതി വിവിധ കോളേജുകളിൽ പുന:ക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ ബിടെക് (2008 സ്കീം മേഴ്സി ചാൻസ്) ജനുവരി 2025 പ്രാക്ടിക്കൽ പരീക്ഷ 08706 ഇലക്ട്രിക്കൽ മെഷീൻസ് ലാബ് , 08707 പവർ സിസ്റ്റംസ് ലാബ് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ബ്രാഞ്ച് ) 20 ന് കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനീയറിംഗിൽ വച്ച് നടത്തും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ
2025 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ 25 വരെ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.