അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം
Friday, September 25, 2020 9:49 PM IST
കാലിക്കട്ട് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്രമാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളജുകളിലേയും ശാസ്ത്ര സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍ ഡെവലപ്മെന്റ് ആൻഡ് അസസ്മെന്റ് എന്ന വിഷയത്തില്‍ രണ്ടു ബാച്ചുകളിലായി ഒക്ടോബര്‍ ഒന്‍പതിനും നവംബര്‍ മൂന്നിനും ആരംഭിക്കുന്ന രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്സിലേക്ക് ഒക്ടോബര്‍ മൂന്നു വരെ അപേക്ഷിക്കാം. നോട്ടിഫിക്കേഷനും അപേക്ഷാഫോമും യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്.
ബികോം ബിരുദധാരികള്‍ക്ക് അഡീഷണല്‍ സ്പെഷലൈസേഷന് അപേക്ഷ ക്ഷണിച്ചുല
വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ഫിനാന്‍സ്, ബാങ്കിംഗ് ആൻഡ് ഇൻഷ്വറന്‍സ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഒന്നില്‍ അഡീഷണല്‍ സ്പെഷലൈസേഷന് ബികോം ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് ഓക്ടോബർ 20 നു മുമ്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ടും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ രേഖകളും 22 ഒക്ടോബറിന് മുമ്പായി സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
കോളജുകളില്‍ സീറ്റ് വർധനവിന് അപേക്ഷ ക്ഷണിച്ചുല
ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകള്‍, അറബിക്/ഓറിയന്റല്‍ ടൈറ്റില്‍ കോളജുകള്‍ 201819 അധ്യയനവര്ഷത്തിലോ അതിനു മുമ്പോ അധ്യയനം തുടങ്ങിയ വിവിധ കോഴ്സുകള്‍ക്ക് 202021 അധ്യയന വര്‍ഷത്തേക്ക് താത്ക്കാലിക സീറ്റ് വര്‍ധനയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 26 വരെ സ്വീകരിക്കുന്നതാണ്. സ്വാശ്രയമേഖലയില്‍ നടത്തുന്ന ഒരു കോഴ്സിനു 3000 രൂപയാണ് അപേക്ഷാഫീസ്. അപേക്ഷയുടെ മാതൃകക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍വകലാശാലാ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എംഎസ് സി ബയോടെക്നോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷല
ടീച്ചിംഗ് ഡിപ്പാര്‍ട്ട്മെന്റ് എംഎസ്സി. ബയോടെക്നോളജിയില്‍ (നാഷണല്‍ സ്ട്രീം) 2018ല്‍ പ്രവേശനം നേടിയവര്‍ക്കുള്ള ഡിസംബര്‍ 2019 മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ നടക്കും.
പരീക്ഷാഫലംല
2019 ഓഗസ്റ്റില്‍ നടത്തിയ 2009 സ്കീം ബിടെക് പ്രിന്റിംഗ് ടെക്നോളജി (201213 പ്രവേശനം) നാലാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എംസിഎ സപ്ലിമെന്ററി അഞ്ചാം സെമസ്റ്റര്‍ പരീക്ഷഎംസിഎ (2013 പ്രവേശനം) അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ നടക്കും.
പരീക്ഷാഫലംല
2020 ജനുവരിയില്‍ നടത്തിയ എല്‍എല്‍ബി ( മൂന്ന് വര്‍ഷം), എല്‍എല്‍ബി ( മൂന്ന് വര്‍ഷം) യൂണിറ്ററി ആന്റ് ബിബിഎ എല്‍എല്‍ബി (ഹോണേഴ്സ്) കോഴ്സുകളുടെ ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സര്‍വകലാശാല ലെയ്സണ്‍ ഓഫീസര്‍ കരാര്‍ നിയമനംല
ലെയ്സണ്‍ ഓഫീസര്‍ (ന്യൂഡല്‍ഹി) തസ്തികയിലേക്ക് പാര്‍ട് ടൈം കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് ഇമെയില്‍ ഒക്ടോബര്‍ നാലിനോ അതിനു മുമ്പായോ സമര്‍പ്പിക്കേണ്ടതാണ്. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രവേശന പരീക്ഷ മാര്‍ക്ക് ചേര്‍ക്കുന്നതിനുള്ള സമയം നീട്ടില
202021 അധ്യയന വര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ മുഖാന്തിരം പ്രവേശനം നടത്തുന്നതിന് വിജ്ഞാപനം ചെയ്ത ബിരുദ, ബിരുദനാന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കുവാനുള്ള അവസരം 28 വൈകീട്ട് അഞ്ച് വരെ നീട്ടി. ബിഎച്ച്എം, ബികോം ഹോണേഴ്സ്, ബിപിഎഡ്, ബിപിഎഡ് ഇന്റഗ്രേറ്റഡ് എന്നീ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ അതേ ക്രമത്തില്‍ തന്നെ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടതാണ്. മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം അപേക്ഷയുടെ പുതിയ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.
എംബിഎ സപ്ലിമെന്ററി പരീക്ഷകള്ല
എംബിഎ (സിയുസിഎസ്എസ്) ഫുള്‍ ടൈം, പാര്‍ട് ടൈം, റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജൂലൈ 2020 നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ ആറ് മുതലും രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ ഏഴ് മുതലും നടക്കും.
അപേക്ഷയുടെ പ്രിന്റ് ഔട്ട് സാക്ഷ്യപ്പെടുത്തേണ്ടതില്ല
നടത്തുന്ന വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലേക്ക് അയക്കുന്ന അപേക്ഷകളുടെ പ്രിന്റ് ഔട്ട് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇളവു ചെയ്തു. വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം വെച്ചാല്‍ മതി.