ബികോം / എംഎ സോഷ്യോളജി സീറ്റൊഴിവ്
Wednesday, August 27, 2025 9:17 PM IST
വയനാട് ചെതലയത്തുള്ള കാലിക്കട്ട് സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐടിഎസ്ആർ) താമസിച്ചുകൊണ്ട് പഠിക്കാവുന്ന ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ ( 9 സീറ്റ് ), എംഎ സോഷ്യോളജി (16 സീറ്റ് ) പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് 29ന് വൈകീട്ട് മൂന്ന് വരെ ഐടിഎസ്ആറിൽ വന്ന് പ്രവേശനം നേടാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്എസ്എൽസി, ക്യാപ് ഐഡി, ടിസി, കണ്ടക്ട് സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐടിഎസ്ആർ ഓഫീസിൽ ഹാജരാകണം. ഫോൺ: 9645598986, 6282064516.
എംബിഎ സീറ്റൊഴിവ്
തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്എംഎസ്) എംബിഎ പ്രോഗ്രാമിന് എല്ലാ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ 30ന് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കാലിക്കട്ട് സർവകലാശാലാ ക്യാപ് ഐഡി ഇല്ലാത്തവരെയും കെഎംഎടി ഇല്ലാത്തവരെയും പരിഗണിക്കും. എസ്സി, എസ്ടി, ഒഇസി, ഒബിസി (എച്ച്) വിഭാഗത്തിലുള്ളവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ: 7012812984, 8848370850.
തളിക്കുളം സിസിഎസ്ഐടിയിൽ ബിസിഎ / എംസിഎ സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി ) ബിസിഎ, എംസിഎ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 29ന് വൈകീട്ട് മൂന്നിന് മുൻപായി സെന്ററിൽ ഹാജരാകണം. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ: 0487 2607112, 9846211861, 8547044182.
സോഷ്യൽ സർവീസ് പ്രോഗ്രാം സർട്ടിഫിക്കറ്റ് സെപ്റ്റംബർ 25 വരെ അപ്ലോഡ് ചെയ്യാം
കാലിക്കട്ട് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ 2023 അധ്യയന വർഷം ബിഎ, ബികോം, ബിബിഎ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയവർ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കാലിക്കട്ട് സർവകലാശാലാ സോഷ്യൽ സർവീസ് പ്രോഗ്രാം ( സിയുഎസ്എസ്പി) പ്രകാരം 12 ദിവസത്തെ സാമൂഹിക സേവനം നിർവഹിച്ചതിന് ശേഷം ആയതിന്റെ സർട്ടിഫിക്കറ്റ് അതത് സ്ഥാപനങ്ങളിലെ അധികാരികളിൽ നിന്ന് ഒപ്പ്, ഓഫീസ് സീൽ, കൃത്യമായ തീയതി, സാമൂഹിക സേവനം നിർവഹിച്ച കാലയളവ് എന്നിവ രേഖപ്പെടുത്തി സ്റ്റുഡന്റ്സ് പോർട്ടലിൽ സെപ്റ്റംബർ 25നകം അപ്ലോഡ് ചെയ്യേണ്ടതാണ്. സാമൂഹിക സേവനം ആറ് ദിവസം പഞ്ചായത്ത് / കോർപറേഷൻ / മുനിസിപ്പാലിറ്റി / ജില്ലാ സാക്ഷരതാ മിഷൻ എന്നീ സ്ഥാപനങ്ങളിൽ ഏതിലെങ്കിലും ഒന്നിലും ആറ് ദിവസം ഗവ. അംഗീകൃത ഹോസ്പിറ്റൽ / ഓൾഡ് ഏജ് ഹോം / പെയിൻ ആന്റ് പാലിയേറ്റിവ് സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഏതിലെങ്കിലും ഒന്നിലും നിർവഹിക്കണം. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സാമൂഹിക സേവനം നിർവഹിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇളവ് ലഭിക്കുന്നതിനായി മെഡിക്കൽ ബോർഡ് നൽകുന്ന അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ( വാലിഡിറ്റിയുള്ളത് ) സ്റ്റുഡന്റ്സ് പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ .
പരീക്ഷാ അപേക്ഷ
കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗം (സിബിസിഎസ്എസ് 2023 പ്രവേശനം) ബിഎ, ബികോ, ബിബിഎ വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെയുള്ള ഓഡിറ്റ് കോഴ്സ് റഗുലർ പരീക്ഷകൾക്ക് ഓൺലൈനായി പിഴ കൂടാതെ സെപ്റ്റംബർ 10 വരെയും 100 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. വിശദ വിജ്ഞാപനം വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2400288, 2407356.