ബിരുദ പ്രവേശനം 2025; ലേറ്റ് രജിസ്‌ട്രേഷൻ എട്ട് വരെ
Wednesday, September 3, 2025 9:27 PM IST
കാലിക്കട്ട് സർവകലാശാലയുടെ 2025 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബർ എട്ടിന് വൈകീട്ട് നാല് വരെ ലഭ്യമാകും ( https://admission.uoc.ac.in/). ലേറ്റ് രജിസ്‌ട്രേഷന് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലെ സീറ്റ് വിവരവും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പ് വരുത്തണം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജുകളുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയം പാലിക്കേണ്ടതുമാണ്.
എഫ്‌വൈയുജിപി മൈനർ ഗ്രൂപ്പ് സെലക്ഷൻ
അഫിലിയേറ്റഡ് കോളജുകൾക്ക് 2025 പ്രവേശനം നാലു വർഷ ബിരുദ പ്രോഗ്രാം (എഫ്‌വൈയുജിപി) മൈനർ ഗ്രൂപ്പ് സെലക്ഷനുള്ള അവസാന തീയതി സെപ്റ്റംബർ 16 വരെ നീട്ടി. തെരഞ്ഞെടുത്ത മൈനർ ഗ്രൂപ്പ് മാറ്റം വരുത്തുന്നതിന് സർവകലാശാല പരീക്ഷാ ഭവനിലെ എഫ്‌വൈയുജിപി സെല്ലിലേക് ഇ മെയിലായി അപേക്ഷ നൽകണം ([email protected] ).
ഡോ. ജോൺ മത്തായി സെന്‍ററിൽ സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്‍ററിലെ കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബിഎസ്‌സി എഐ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ എട്ടിന് സെന്‍ററിൽ ഹാജരാകണം. സർവകലാശാലാ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ക്യാപ് രജിസ്ട്രേഷനുള്ളവർക്കും മുൻഗണന ലഭിക്കും. ക്യാപ് രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്‌ട്രേഷൻ ചെയ്ത് പ്രവേശനം നേടാം. എസ്‌സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് നിയമാനുസൃതമായി സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ: 9526146452, 9539833728.
സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) 2025 അധ്യയന വർഷത്തെ എംസിഎ, ബിസിഎ, ബിഎസ്‌സി എഐ പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്റ്റംബർ എട്ടിന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്‍ററിൽ ഹാജരാകണം. ഫോൺ: 9995450927, 8921436118.
ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് 2020 പ്രവേശനം) എംഎ ഹിസ്റ്ററി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എംബിഎ (ഫുൾ ടൈം ആൻഡ് പാർട്ട് ടൈം), എംബിഎ ഇന്‍റർനാഷണൽ ഫിനാൻസ്, എംബിഎ ഹെൽത് കെയർ മാനേജ്മെന്‍റ് ജനുവരി 2026 സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 22 വരെയും 200 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ പത്ത് മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (സിസിഎസ്എസ് 2023 പ്രവേശനം) എംഎ സോഷ്യോളജി ഏപ്രിൽ 2025 സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി 2019 മുതൽ 2023 വരെ പ്രവേശനം) ബികോം, ബിബി എ, ബിടിഎച്ച്എം, ബിഎച്ച്എ, (സിയുസിബിസിഎസ്എസ് യുജി 2019 മുതൽ 2023 വരെ പ്രവേശനം) ബികോം ഹോണേഴ്‌സ് / പ്രഫഷണൽ ഏപ്രിൽ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.