റേഡിയോ സിയു: സൗണ്ട് റെക്കോഡിസ്റ്റ് വാക് - ഇന്‍ - ഇന്റര്‍വ്യൂ
Monday, September 15, 2025 9:45 PM IST
കാലിക്കട്ട് സര്‍വകലാശാലാ ക്യാമ്പസ് റേഡിയോയില്‍ (റേഡിയോ സിയു) കരാറടിസ്ഥാനത്തില്‍ സൗണ്ട് റെക്കോഡിസ്റ്റ് നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 23ന് നടക്കും. ഒരു ഇ.ടി.ബി. സംവരണ ഒഴിവാണുള്ളത്. യോഗ്യത : അംഗീകൃത ബി.എ. / ബി.എസ് സി. ബിരുദം, മള്‍ട്ടിമീഡിയ / സര്‍ട്ടിഫൈഡ് സൗണ്ട് എന്‍ജിനീയറിംഗിലുള്ള ഡിപ്ലോമ, സൗണ്ട് എഡിറ്റിംഗിലോ സൗണ്ട് റെക്കോര്‍ഡിങിലോ ഉള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, സൗണ്ട് എഡിറ്റിംഗ് സോഫ്റ്റ്വെയറില് പരിജ്ഞാനം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം രാവിലെ 9.30ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍.
എന്‍എസ്എസ് ഗ്രേസ് മാര്‍ക്ക്: 22 വരെ രേഖപ്പെടുത്താം
അഫിലിയേറ്റഡ് കോളജുകളിലെ ( CBCSS 2023 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാര്‍ഥികളില്‍ എന്‍എസ്എസ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് കേന്ദ്രീകൃത കോളേജ് പോര്‍ട്ടലില്‍ സെപ്റ്റംബര്‍ 22 വരെ ലഭ്യമാകും.
ഓഡിറ്റ് കോഴ്സ്: സ്റ്റാറ്റസ് 19 വരെ രേഖപ്പെടുത്താം
അഫിലിയേറ്റഡ് കോളേജുകളിലെ ഏഴ്, എട്ട് സെമസ്റ്റര്‍ (CBCSS 2020 പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. റഗുലര്‍ വിദ്യാര്‍ഥികളുടെ ഓഡിറ്റ് കോഴ്സ് സ്റ്റാറ്റസ് (പാസ്/ ഫെയില്‍) രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ ലഭ്യമാകും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള അഞ്ചാം സെമസ്റ്റര്‍ (2009 സ്കീം 2014 പ്രവേശനം) പാര്‍ട്ട് ടൈം ബി ടെക് സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഒക്ടോബര്‍ 15ന് തുടങ്ങും. കേന്ദ്രം : ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ ക്യാ മ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്ട്രേഷന് അഞ്ചാം സെമസ്റ്റര്‍ (CBCSS UG ) ബി കോം. അഡീഷണല്‍ സ്പെഷ്യലൈസേഷന് 2025 നവംബര്‍ 2025 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 200 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതല്‍ ലഭ്യമാകും.
പരീക്ഷാഫലം
സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളേജിലെ (ഐ.ഇ.ടി.) ആറാം സെമസ്റ്റര്‍ (2019 മുതല്‍ 2022 വരെ പ്രവേശനം) ബി.ടെക്. ഏപ്രില്‍ 2025 റഗുലര്‍/ സപ്ലിമെന്റന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാം.
പി.ജി. ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.