ഓൺലൈൻ പേമെന്റ് നിർത്തിവച്ചു
Tuesday, November 3, 2020 8:41 PM IST
സാങ്കേതിക പ്രശ്നങ്ങൾ കാരണം കണ്ണൂർ സർവകലാശാല എസ്ബിഐ കളക്ടിൽ യുപിഐ പേമെന്റ് (പേടിഎം, ഗൂഗിൾ പേ) ഉപയോഗിച്ച് പണം അടയ്ക്കാനുള്ള സൗകര്യം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവച്ചു.
പിജി പ്രവേശനം എസ്സി, എസ്ടി സംവരണ ഒഴിവുകൾ
കണ്ണൂർ സർവകലാശാലയ്ക്കു കീഴിലെ വിവിധ വകുപ്പുകളിൽ ഒന്നാംവർഷ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജി, മോളിക്യുലാർ ബയോളജി കോഴ്സുകളിലേക്ക് എസ്സി, എസ്ടി വിഭാഗം വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠനവകുപ്പുകളിൽ എത്തിച്ചേരണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in ) ലഭ്യമാണ്.
പഠനസഹായി വിതരണം
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ വിവിധ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻ കോളജ് കണ്ണൂർ, കെഎംഎം വുമൺസ് കോളജ്, ഗവ. ബ്രണ്ണൻ കോളജ് തലശേരിഎന്നിവ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുത്ത വിദ്യാർഥികളുടെ സ്വയം പഠനസഹായികൾ നാളെമുതൽ 16വരെ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ താവക്കര കാന്പസിൽ വച്ച് വിതരണം ചെയ്യും. വിദ്യാർഥികൾ എത്തിച്ചേരേണ്ട കൗണ്ടറുകളും മറ്റു വിശദാംശങ്ങളും സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in ) ലഭ്യമാണ്.
ടൈംടേബിൾ
17ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷയുടെ പരിഷ്കരിച്ച ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.