ധർമശാല കാമ്പസിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 202526 വർഷത്തെ എം.എഡ് പ്രവേശനത്തിനായി ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 09.09.2025 മുതൽ 12.09.2025 വരെ ധർമശാല കാമ്പസിൽ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ യോഗ്യത സർട്ടിഫിക്കറ്റൂകൾ സഹിതം ഹാജരാകണം. ഫോൺ: 9496110185 ,7907045891.

ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഒഴിവ്

കണ്ണൂർ യൂണിവേഴ്സിറ്റി ഐടി എഡ്യൂക്കേഷൻ സെന്‍ററിൽ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമിക്കുന്നതിനായി സെപ്റ്റംബര്‍ 15 ന് രാവിലെ 11 ന് ITEC,പാലയാട് കാമ്പസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ യോഗ്യത സെർറ്റിഫിക്കറ്റുകളുമായി (MCA / MSc CS) എത്തേണ്ടതാണ്

താത്കാലിക അധ്യാപക നിയമനം

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, പാലയാട് നിയമ പഠനവകുപ്പിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ പൊളിറ്റിക്സ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇന്‍റർവ്യു 10925ന് രാവിലെ പത്തിന് നടക്കും. 55 ശതമാനം മാർക്കിൽ കുറയാത്ത മാസ്റ്റർ ബിരുദമാണ് യോഗ്യത്. യുജിസി റഗുലേഷൻ പ്രകാരം അസിസ്റ്റന്‍റ് പ്രഫസർക്ക് വേണ്ട യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും രണ്ട് വീതം പകർപ്പുകളുമായി വകുപ്പ് മേധാവിയുടെ ഓഫീസിൽ ഹാജരാകണം.

തീയതി നീട്ടി

പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (റഗുലർ FYUGP Pattern / സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി

പരീക്ഷാ രജിസ്ട്രേഷൻ

അഞ്ചാം സെമസ്റ്റർ ബിരുദ (റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് നവംബർ 2025) പരീക്ഷാ രജിസ്ട്രേഷൻ 09.09.2025 ന് ആരംഭിക്കും. 16.09.2025 വരെ പിഴയില്ലാതെയും 18.09.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്