സീറ്റ് ഒഴിവ്
Monday, September 15, 2025 9:48 PM IST
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ ബിഎസ്സി ഫിസിക്സ്/കെമിസ്ട്രി കോഴ്സുക ൾക്ക് സീറ്റ് ഒഴിവുണ്ട്. ഹയർ സെക്കൻഡറി തരത്തിൽ സയൻസ് പഠിച്ച വിദ്യാർഥികൾക്ക് അഞ്ചുവർ ഷം വരെ പഠിക്കാവുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ (ഫിസിക്സ്/ കെമിസ്ട്രി) ഒഴിവുള്ള ഏതാനം സീറ്റുകളിലേക്ക് നേരിട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നാളെ രാവിലെ 11 ന് എടാട്ടുള്ള ഭൗതികശാസ്ത്ര വകുപ്പിൽ ഹാജരാ കേണ്ടതാണ്. അടിസ്ഥാന യോഗ്യത +2 സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്). ഫോൺ: 9447649820, 04972806401.
ഇഫക്ടീവ് ഇംഗ്ലിഷ് കമ്യുണിക്കേഷൻസ്" സർട്ടിഫിക്കറ്റ് കോഴ്സ്: 30 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്ലോംഗ് ലേണിംഗ്, ഇംഗ്ലീഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര കാമ്പസിൽ നടത്തുന്ന “ഇഫക്ടീവ് ഇംഗ്ലിഷ് കമ്മ്യൂണിക്കേഷൻ (ഇഇസി)” ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് 30.09.2025 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (എച്ച്എസ്ഇ)/പ്ലസ് ടു, ഫീസ്: 3,000 രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 04.10.2025 വൈകുന്നേരം അഞ്ചിന് മുമ്പായി സ്കൂൾ ഓഫ് ലൈഫ്ലോംഗ് ലേണിംഗ്ഡയറക്ടർക്ക് സമർപ്പിക്കണം.
ബിരുദം പ്രവേശനത്തിന്19 വരെ അപേക്ഷിക്കാം
202526 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളജുകളിലെ വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും (FYUGP), സർവകലാശാല പഠനവകുപ്പുകളിലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും (FYIMP) പ്രവേശനം നേടുന്നതിനുള്ള അവസാന തിയതി 19 വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ അതാത് കോളജുകളിലെ ബിരുദ പ്രവേശനവു മായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാത്തവർക്കും കോളജുമായി നേരിട്ട് ബന്ധപ്പെടാവുന്നതും, സീറ്റുകൾ ലഭ്യമാണെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം പ്രവേശനം നേടാവുന്നതുമാണ്.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബിബിഎ, ബിഎ എക്കണോമിക്സ്, ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 18,19 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (2024 അഡ്മിഷൻ റെഗുലർ എഫ്വൈയുജിപി പാറ്റേൺ ) ഏപ്രിൽ 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി18 വരെ നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾ ഇന്നാരംഭിക്കും. ഹാൾടിക്കറ്റ് വിദ്യാർഥികൾക്ക് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്