കണ്ണൂർ സർവകലാശാലയുടെ അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) കോഴ്സ് പാസായവർക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ. അറബിക് ആൻഡ് ഇസ്‌ലാമിക് ഹിസ്റ്ററി ( മൂന്നു വർഷ എഫ്‌വൈയുജിപി പാറ്റേൺ) ബിരുദ പ്രോഗ്രാമിന് അപേക്ഷിക്കാം.

സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാന്പസിൽ ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി കോഴ്‌സുകൾക്ക് സീറ്റ് ഒഴിവുണ്ട്. ഹയർ സെക്കൻഡറി തരത്തിൽ സയൻസ് പഠിച്ച വിദ്യാർഥികൾക്ക് അഞ്ചുവർഷം വരെ പഠിക്കാവുന്ന ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമിൽ (ഫിസിക്സ്, കെമിസ്ട്രി) ഒഴിവുള്ള ഏതാനം സീറ്റുകളിലേക്ക് നേരിട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഇന്ന് രാവിലെ 11 ന് എടാട്ടുള്ള ഭൗതികശാസ്ത്ര വകുപ്പിൽ ഹാജരാകണം. പ്ലസ് ടു സയൻസിൽ കുറഞ്ഞത് 50 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യത. ഫോൺ: 9447649820, 04972806401.

പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം

പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദ (റഗുലർ 2024 അഡ്മിഷൻ എഫ് വൈ യു ജി പി പാറ്റേൺ ) ഏപ്രിൽ 2025 പരീക്ഷകൾ എഴുതുന്നതിലേക്ക് കോഴ്സ് രജിസ്ട്രേഷൻ നടത്തിയ വിദ്യാർഥികൾ ഇന്നു വൈകുന്നേരം അഞ്ചിനു മുമ്പായി പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.