കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി കോഴ്‌സു കൾക്ക് സീറ്റ് ഒഴിവുണ്ട്. ഹയർ സെക്കൻഡറി തരത്തിൽ സയൻസ് പഠിച്ച വിദ്യാർഥികൾക്ക് അഞ്ചു വർഷം വരെ പഠിക്കാവുന്ന ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമിൽ (ഫിസിക്സ്/കെമിസ്ട്രി) ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നേരിട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഇന്നു രാവിലെ 11 ന് എടാട്ടുള്ള ഭൗതിക ശാസ്ത്ര വകുപ്പിൽ ഹാജരാകേണ്ടതാണ്. അടിസ്ഥാന യോഗ്യത പ്ലസ് ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്). ഫോൺ: 9447649820, 04972806401.

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്‍റഗ്രേറ്റഡ് എംപിഇഎസ്) നവംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/ സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് 29 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനം

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎഡ് ( സിബിസിഎസ്എസ് റെഗുലർ2024 അഡ്മിഷൻ/സപ്ലിമെന്‍ററി2023 അഡ്മിഷൻ), നവംബർ 2025, മൂന്നാം സെമസ്റ്റർ
എംഎഡ് (സിബിസിഎസ്എസ് സപ്ലിമെന്‍ററി 2022 അഡ്മിഷൻ) നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ എട്ടു മുതൽ 14 വരെയും, പിഴയോടു കൂടി ഒക്ടോബർ15 വരെയും അപേക്ഷിക്കാം.

ജോലി ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ സ്വാമി ആനന്ദതീർഥ കാമ്പസ്, പയ്യന്നൂരിൽ പ്രവർത്തിക്കുന്ന ഫിസിക്സ് പഠന വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. പ്രതിദിനം 700 രൂപ നിരക്കിൽ, 179 ദിവസത്തേക്കാണ് നിയമനം. ഫിസിക്സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഉദ്യോഗാർഥികൾ 22 രാവിലെ 10.30 ന് സാക്ഷ്യപത്രങ്ങളുടെ അസലും പകർപ്പും സഹിതം എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9447649820, 049728064

ഇൻറർകോളജിയേറ്റ് കായിക മത്സരങ്ങൾ ആരംഭിക്കുന്നു

കണ്ണൂർ: 202526 വർഷത്തെ ഇൻറർ കോളജിയേറ്റ് കായിക മത്സരങ്ങൾ 25ന് ആരംഭിക്കും. ആദ്യമത്സരയിനമായ കബഡി (മെൻ) 25ന് രാജപുരം സെൻറ്പയസ് കോളജിലും ഫെൻസിംഗ് 26ന് ഗവ. ബ്രണ്ണൻ കോളജിലും, ജൂഡോ ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ മട്ടന്നൂർ പഴശിരാജ കോളജിലും ആർച്ചറി മാനന്തവാടി ഗവ.കോളജിൽ ഒക്ടോബർ എട്ടിനും നടക്കും.

പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം അസൈൻമെന്‍റ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം (റെഗുലർ 2023 പ്രവേശനം/സപ്ലിമെന്‍ററി 2020, 2021, 2022 പ്രവേശനം), ഏപ്രിൽ 2025 സെഷൻ, ഇന്‍റേണൽ ഇവാല്വേഷൻ അസൈൻമെന്‍റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics Private Registration Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺ‌ലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്‍റിനൊപ്പം സമർപ്പിക്കേണ്ടതാണ്.
അസൈൻമെന്‍റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്‍റ്സ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയതികളിലാണ് സമർപ്പിക്കേണ്ടത്. മറ്റു ദിവസങ്ങളിൽ അസൈൻമെന്‍റ് നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്‍റുകൾ ലഭിക്കേണ്ട അവസാന തീയതി 07.10.2025 ആണ്.

പ്രായോഗിക പരീക്ഷ പുനഃക്രമീകരിച്ചു

ഇന്ന് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്‌നിക്കൽ സ്റ്റഡീസ്, തളിപ്പറമ്പ്, എസ്എൻ കോളജ്, കണ്ണൂർ എന്നീ പരീക്ഷാ സെന്‍ററുകളിൽ 12.30 മുതൽ 1.30 വരെയായി ക്രമീകരിച്ച നാലാം സെമസ്റ്റർ ബികോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) R/S/I, ഏപ്രിൽ 2025 പ്രായോഗിക പരീക്ഷ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം രണ്ടു മുതൽ മൂന്നു നടത്തുന്ന വിധത്തിൽ പുനഃ ക്രമീകരിച്ചു.

തീയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ എഫ്‌വൈയുജിപി പാറ്റേൺ പ്രകാരമുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നു വർഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നാളെ വരെ നീട്ടിയിരിക്കുന്നു .