അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Saturday, June 15, 2019 12:24 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ബിടെക്ക് ലാറ്ററൽ എൻട്രിയുടെ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ച വിദ്യാർഥികൾ 15ന് മുന്‍പായി ഓലൈൻ മുഖേന ഫീസ് അടക്കേണ്ടതാണ്. ബിടെക്ക് ലാറ്ററൽ എൻട്രി അഡ്മിഷൻ നടക്കുന്നത് ജൂണ്‍ 17നാണ്. പ്രവേശനം ലഭിച്ചവർ രാവിലെ 10ന് യോഗ്യതയും സംവരണവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു സമീപമുള്ള സെമിനാർ കോംപ്ലക്സിൽ ഹാജരാകണം. ഗേറ്റ് യോഗ്യത നേടിയവർക്കുള്ള എംടെക്ക് അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ജൂണ്‍ 16 മുതൽ വിദ്യാർഥികൾക്ക് ഓണ്‍ലൈനായി ഫീസടയ്ക്കാം.