യുജി/പിജി കമ്യൂണിറ്റി ക്വാട്ട പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ യുജി/ പിജി കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. വിദ്യാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനം വഴി സമർപ്പിച്ച കമ്യൂണിറ്റി ക്വാട്ട അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ടും കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രൊഫോർമയുടെ പകർപ്പും, കമ്യൂണിറ്റി ക്വാട്ട അപേക്ഷയിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളജുകളിൽ സമർപ്പിക്കേണ്ട താണ്. വിദ്യാർഥികൾ പ്രവേശനത്തിന് താൽപര്യമുള്ള കോളജുകളിൽ മാത്രം നിശ്ചിത തീയതികളിൽ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. യുജി കോഴ്സുകൾക്ക് 15, 16 (വൈകുന്നേരം അഞ്ചുവരെ) തീയതികളിലും, പിജി കോഴ്സുകൾക്ക് 17, 18 (ഉച്ചക്ക് ഒരു മണി വരെ) തീയതികളിലുമാണ് കോളജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടത്.
മേൽ പറഞ്ഞ തീയതികളിൽ കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന വിദ്യർത്ഥികളെ മാത്രം ഉൾപ്പെടുത്തി യുജി 17ലും, പിജി 18ലും വെബ്സൈറ്റിലും കോളജുകളിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടാകും.
പ്രസ്തുത റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ 18, 19, 20 തീയതികളിൽ യുജിക്കും, 19, 20 എന്നീ തീയതികളിൽ പിജിക്കും കോളജുകളിൽ പ്രവേശനം നടത്തുന്നതാണ്. അപേക്ഷകൾ ഒന്നും തന്നെ സർവകലാശാലയിലേക്ക് അയയ്ക്കേണ്ട. കമ്യൂണിറ്റി ക്വാട്ട ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ കോളജുകളിൽ പ്രവേശനം നേടിയില്ലായെങ്കിൽ പോലും അവരുടെ മെരിറ്റ് ലിസ്റ്റിനെ ഒരുതരത്തിലും ബാധിക്കുകയില്ല. താൽപര്യമുണ്ടെ ങ്കിൽ മാത്രം കമയൂണിറ്റി ക്വാട്ട പ്രവേശനം നേടിയാൽ മതിയാകും.
പരീക്ഷാ വിജ്ഞാപനം
സെപ്റ്റംബറിൽ നടത്തുന്ന ബികോം ആന്വൽ സ്കീം പാർട്ട് മൂന്ന് സപ്ലിമെന്ററി പരീക്ഷയ്ക്കുളള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലങ്ങൾ
വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡിസംബർ, ഫെബ്രുവരിയിൽ നടത്തിയ പ്രീവിയസ്/ഫൈനൽ എംഎ മലയാളം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക്ലിസ്റ്റുകൾ 19 ന് ശേഷം ഹാൾടിക്കറ്റുകൾ ഹാജരാക്കി പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം. എട്ടാം സെമസ്റ്റർ ബിടെക് ബിരുദം (2013 സ്കീം) ഡിസംബർ 2018 സപ്ലിമെന്ററി പരീക്ഷയുടെ സിവിൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 22 വരെ അപേക്ഷിക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡിസംബറിൽ നടത്തിയ ഒന്നാം വർഷ എംകോം സപ്ലിമെന്ററി, 2019 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ എംകോം സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 24 മുതൽ ഹാൾടിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കി മാർക്ക്ലിസ്റ്റ് സെക്ഷനിൽ നിന്നും കൈപ്പറ്റേണ്ട താണ്. ഫെബുവരിയിൽ നടത്തിയ രണ്ടാം വർഷ എംഎ ഹിസ്റ്ററി പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക്ലിസ്റ്റുകൾ 18 മുതൽ സെക്ഷനിൽ നിന്നും ഹാൾടിക്കറ്റുകൾ ഹാജരാക്കി കൈപ്പറ്റേണ്ട താണ്. ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎഎസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓഗസ്റ്റ് 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബിഎഡ് അഡ്മിഷൻ
സർവകലാശാലയുടെ കീഴിലുളള അഫിലിയേറ്റഡ് ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയ ട്രെയിനിംഗ് കോളജുകളിലേയ്ക്ക് 201921 വർഷത്തിലേക്കുളള ബിഎഡ് അഡ്മിഷൻ ഓഗസ്റ്റ് 20 വരെ നടത്താവുന്നതാണ്.
പരീക്ഷാഫീസ്
സൈക്കോളജി വിഭാഗം നടത്തുന്ന പിജി ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് (ജറിയാട്രിക്സ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 22 വരെയും 50 രൂപ പിഴയോടെ 25 വരെയും 125 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.