ട്രെയിനിംഗ് കോ-ഓർഡിനേറ്റർ അഭിമുഖം
കാലിക്കട്ട് സർവകലാശാല എൻഎസ്എസ് എം പാനൽഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ട്രെയിനിംഗ് കോഓർഡിനേറ്റർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 17ന് പകൽ 1.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും നിർദ്ദേശങ്ങളും വെബ്സൈറ്റിൽ.
എംഎസ് സി ബയോടെക്നോളജി പ്രവേശനം
എംഎസ് സി ബയോടെക്നോളജിക്ക് (നാഷണൽ സ്ട്രീം) ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ചിന് നടത്തിയ പ്രവേശന പരീക്ഷാഫലം വെബ്സൈറ്റിൽ. പ്രവേശനം സെപ്റ്റംബർ ഏഴിന് പഠനവകുപ്പിൽ നടക്കും. ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ എല്ലാ രേഖകളും സഹിതം രാവിലെ പത്തിന് ഹാജരാകണം.
എംഎ സോഷ്യോളജി വൈവ
വിദൂരവിദ്യാഭ്യാസം ഫൈനൽ എംഎ സോഷ്യോളജി വൈവാ വോസി 23 മുതൽ പരീക്ഷാഭവനിലും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലും നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
എൻസിസി ക്യാന്പുകളിൽ പങ്കെടുത്തത് മൂലം കാലിക്കട്ട് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ്ഡബ്ല്യു/ ബിഎസ് സി/ ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ് / ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സ്പെഷൽ പരീക്ഷ 18ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രം: കാലിക്കട്ട് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി.
രണ്ടാം വർഷ അദീബെ ഫാസിൽ പ്രിലിമിനറി (2016 സിലബസ്, ദ്വിവത്സരം) റഗുലർ പരീക്ഷ 18ന് ആരംഭിക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബർ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനുള്ള വിജ്ഞാപനം പീന്നീട് പ്രസിദ്ധീകരിക്കും.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎഡ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി പരീക്ഷാഫലം വെബ്സൈറ്റിൽ.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി, എംഎ ഫംഗ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസ്ലേഷൻ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.