കാലിക്കട്ട് സർവകലാശാല നീന്തൽകുളം പരിശീലനത്തിന് സജ്ജം
Wednesday, September 25, 2019 8:49 PM IST
സുവർണ ജൂബിലി അക്വാട്ടിക് കോംപ്ലക്സ് (നീന്തൽകുളം) പരിശീലനത്തിന് സജ്ജമായി. പരിശീലനത്തിന് ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കണം. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും www.uoc.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോം കായിക പഠനവിഭാഗം ഡയറക്ടർക്ക് സമർപ്പിക്കണം. ഫോണ്‍ : 9048112281, 0494 2407501.
അക്കഡേമിക് കൗണ്‍സിൽ യോഗം ഒക്ടോബർ അഞ്ചിലേക്ക് മാറ്റി
ഇന്ന് നടത്താനിരുന്ന അക്കഡേമിക് കൗണ്‍സിൽ യോഗം ഒക്ടോബർ അഞ്ചിലേക്ക് മാറ്റി.
ബേസിക് കൗണ്‍സിലിംഗ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
ചെയർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് റിസർച്ചിന് കീഴിൽ നാലുമാസത്തെ ബേസിക് കൗണ്‍സിലിംഗ് പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അവധി ദിവസങ്ങളിലാണ് ക്ലാസ്. രജിസ്ട്രേഷന് ഫോണ്‍ : 9895100413, 9746904678.
ഫോട്ടോഗ്രഫി കോഴ്സ്: അപേക്ഷ ക്ഷണിച്ചു
ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പ് നടത്തുന്ന ഫോട്ടോഗ്രഫി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് ഫീസ് : 10,000 രൂപ . സർവകലാശാലാ വെബ്സെറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, 100 രൂപ ചലാൻ എന്നിവ സഹിതം ഒക്ടോബർ 20ന് അഞ്ച് മണിക്കകം ലൈഫ് ലോംഗ് വിഭാഗത്തിൽ ലഭിക്കണം. ക്ലാസുകൾ ശനിയാഴ്ചകളിലും തെരഞ്ഞെടുത്ത ചില അവധി ദിവസങ്ങളിലുമായിരിക്കും.
എംഎ ഹിന്ദി വാചാ പരീക്ഷ
വിദൂരവിദ്യാഭ്യാസം അവസാന വർഷ എംഎ ഹിന്ദി വാചാ പരീക്ഷ ഒക്ടോബർ 5, 12, 19 തിയതികളിൽ കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
എംഎഡ് പരീക്ഷ മാറ്റി
30 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎഡ് (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ നാല് മുതൽ നടക്കും.
യുജി മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബിഎ/ ബികോം/ ബിഎസ് സി (മാത്തമാറ്റിക്സ്)/ബിബിഎ (സിയുസിബിസിഎസ്എസ്) പ്രോഗ്രാമുകൾക്ക് 2015 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി ഒന്നും, രണ്ടും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാർത്ഥികൾക്ക് മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി ഒക്ടോബർ നാല് വരെയും നൂറ് രൂപ പിഴയോടെ ഒക്ടോബർ ഒന്‍പത് വരെയും അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ, രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്.ഡി.ഇ ഐഡി/ടി.സി സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഒക്ടോബർ 11നകം ലഭിക്കണം. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ എം.ആർക് റഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഒക്ടോബർ മൂന്ന് വരെയും ഫീസടച്ച് ഒക്ടോബർ അഞ്ച് വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംടിഎ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.