2019 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ ഒന്പതു മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 ഒക്ടോബർ 16 മുതൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംബിഎ ഡിഗ്രി (2018 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
2019 ഒക്ടോബർ ഒന്പതു മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിസിഎ (2017 അഡ്മിഷൻ) വിദൂര വിദ്യാഭ്യാസം ഡിഗ്രി പരീക്ഷകൾക്ക് തിരുവനന്തപുരം എസ്ഡിഇ പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട ബിഎസ്സി കന്പ്യൂട്ടർ സയൻസ് വിദ്യാർഥികൾ ഡൗണ്ലോഡ് ചെയ്ത ഹാൾടിക്കറ്റും ഐഡി പ്രൂഫുമായി എംജി കോളജ് തിരുവനന്തപുരം സെന്ററിലും ബിസിഎ വിദ്യാർഥികൾ എസ്ഡിഇ പാളയം സെന്ററിലും പരീക്ഷയ്ക്ക് ഹാജരാകണം. മറ്റ് പരീക്ഷാകേന്ദ്രങ്ങൾക്കോ സമയക്രമത്തിനോ മാറ്റമില്ല.
പരീക്ഷാഫലം
2019 ജൂണിൽ നടത്തിയ ബിപിഎ ഡിഗ്രി മേഴ്സിചാൻസ് (ആന്വൽ സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ നാലുവരെ അപേക്ഷിക്കാം. 2019 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് (2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ ഒന്പതുവരെ അപേക്ഷിക്കാം. 2019 മേയിൽ നടത്തിയ ഒന്നും രണ്ടും മൂന്നും വർഷ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിസിഎ സപ്ലിമെന്ററി (2013 & 2014 അഡ്മിഷൻ) (വിദൂരവിദ്യാഭ്യാസം) ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 21വരെ അപേക്ഷിക്കാം.
അഭിമുഖം മാറ്റി
27ന് സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് തസ്തികയിലേക്കുളള കരാർ അധ്യാപക നിയമനത്തിന്റെ അഭിമുഖം തെരഞ്ഞെടുപ്പമുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.