അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 22ന് ആരംഭിക്കും
അഞ്ചാം സെമസ്റ്റർ സിബിസിഎസ് 2017 അഡ്മിഷൻ റെഗുലർ ബിരുദ പരീക്ഷകൾ 22ന് ആരംഭിക്കും. വിശദമായ ടൈംടേബിളും വിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ.
വൈവാവോസി
ജൂണിൽ നടന്ന നാലാം സമസ്റ്റർ എംഎ അറബിക് (പ്രൈവറ്റ് റെഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) ബിരുദ പരീക്ഷയുടെ വൈവാവോസി 29, 30 തീയതികളിൽ എറണാകുളം മഹാരാജാസ് കോളജിലെ അറബിക് വിഭാഗത്തിൽ നടക്കും. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷഫലം
മേയിൽ നടന്ന ത്രിവത്സര എൽഎൽബി മൂന്നാംസെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും നവംബർ ഒന്നു വരെ അപേക്ഷിക്കാം.