ഏഴാം സെമസ്റ്റർ എൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Friday, October 18, 2019 11:29 PM IST
2019 മേയിലെ ഏഴാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം 20072010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2006ന് മുന്പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് (ലോ സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ അഞ്ചാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ റെഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎ മലയാളം (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂല്യനിർണയ ക്യാന്പ്
ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ബിരുദ പരീക്ഷകളുടെയും ഒന്ന്, മൂന്ന് സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെയും മൂല്യനിർണയ ക്യാന്പുകൾ നവംബർ 18 മുതൽ 29 വരെ നടക്കും.