പരീക്ഷാ അപേക്ഷ
Friday, November 22, 2019 8:50 PM IST
അവസാന വർഷ ബിഡിഎസ് ഡിഗ്രി പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്കു ഡിസംബർ ആറുമുതൽ 18 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 21 വരെയും സൂപ്പർ ഫൈനോടുകൂടി ഡിസംബർ 24 വരെയും ഓൺലൈനായി രജിസ്ട്രേഷൻ നടത്താം.
2020 ജനുവരി മൂന്നിന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2010/2016 സ്കീമുകൾ) പരീക്ഷയ്ക്ക് ഡിസംബർ മൂന്നുമുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഡിസംബർ 17 വരെയും സൂപ്പർ ഫൈനോടുകൂടി ഡിസംബർ 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
എംഡിഎസ് ഡിഗ്രി പാർട്ട് 2 സപ്ലിമെന്ററി (2010 & 2016 സ്കീമുകൾ) പരീക്ഷയ്ക്ക് ഡിസംബർ ആറുമുതൽ 18 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഡിസംബർ 21 വരെയും സൂപ്പർ ഫൈനോടുകൂടി ഡിസംബർ 24 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ റീടോട്ടലിംഗ് ഫലം
ഓഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാംവർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.