മേഴ്സിചാൻസ്
Wednesday, November 27, 2019 9:42 PM IST
ഡിസംബർ രണ്ടിന് ആരംഭിക്കുന്ന ബിഎസ്സി (ആന്വൽ സ്കീം) പാർട്ട് മൂന്ന് മെയിൻ ആന്‍ഡ് സബ്സിഡിയറി വിഷയങ്ങൾക്കുളള മേഴ്സിചാൻസ് പരീക്ഷയ്ക്ക് കാര്യവട്ടം എസ്ഡിഇ, എസ്എൻ കോളജ്, കൊല്ലം, എസ്എൻ കോളജ്, ചേർത്തല എന്നിവിടങ്ങൾ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. ഗവ.ആർട്സ് കോളജ്, തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കാര്യവട്ടം എസ്ഡിഇ യിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. എംഎസ്എം കോളജ്, കായംകുളം, എൻഎസ്എസ് കോളജ്, പന്തളം, എസ്എൻ കോളജ് ഫോർ വിമൻ, കൊല്ലം എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്എൻ കോളജ്, കൊല്ലത്ത് നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. എൻഎസ്എസ് കോളജ്, ചേർത്തല, എസ്ഡി കേളേജ്, ആലപ്പുഴ എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്എൻ കോളജ്, ചേർത്തലയിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
മൂല്യനിർണയ ക്യാന്പ്
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ്, ബിഎ/ബിഎസ്സി/ബികോം കരിയർ റിലേറ്റഡ് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളജുകളിലെ സിബിസിഎസ്എസ് കോഴ്സിന്റെ റെഗുലർ ക്ലാസുകൾ 29 നും കരിയർ റിലേറ്റഡ് (സിആർ) കോഴ്സിന്റെ റെഗുലർ ക്ലാസുകൾ ഡിസംബർ രണ്ടിനും റദ്ദ് ചെയ്യും. ഈ ദിവസങ്ങളിലെ സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
ടൈംടേബിൾ
ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (എഫ്ഡിപി റെഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷനുകൾ) ഡിഗ്രി പരീക്ഷയ്ക്കുളള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓപ്പണ്‍ വൈവ
ഫിലോസഫി പഠനഗവേഷണ വകുപ്പിലേയും യൂണിവേഴ്സിറ്റി കോളജിലേയും (ഫിലോസഫി) 201819 ബാച്ച് എംഫിൽ വിദ്യാർഥികളുടെ ഓപ്പണ്‍ വൈവ ഡിസംബർ 10 ന് രാവിലെ 10.30 ന് കാര്യവട്ടം സർവകലാശാല കാന്പസിലുളള ഫിലോസഫി പഠനവകുപ്പിൽ നടത്തും.
പരീക്ഷാഫലം
2019 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി പരീക്ഷ (2004 & 2013 സ്കീം മേഴിസിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എൽഎൽഎം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ ഏഴിന് മുൻപ് സർവകലാശാല ഓഫീസിൽ സമർപ്പിക്കേണ്ട താണ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.