ആറാം സെമസ്റ്റർ ബിടെക് ഡിഗ്രി 2008 സ്കീം (സപ്ലിമെന്ററി) മേയ് 2019ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 16വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
31ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിബിഎ (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ) പരീക്ഷകൾക്ക് ഒന്‍പതു മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴ കൂടാതെ 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പി.ജി (സെമസ്റ്റർ)
ആറിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംകോം പരീക്ഷ 30 ലേക്ക് മാറ്റി. ശിവഗിരി തീർഥാടനം പരിഗണിച്ച് ചെന്പഴന്തി എസ്എൻജിസിഎഎസ് കോളജ് സെന്ററായുളള വിദ്യാർഥികൾ ഈ പരീക്ഷ തിരുവനന്തപുരം ആർട്സ് കോളജിൽ എഴുതേണ്ടതാണ്. 30 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി) എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎഎച്ച്ആർഎം/എംഎംസിജി പരീക്ഷകൾ 2020 ജനുവരി മൂന്നിന് ആരംഭിക്കും. നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎഎച്ച്ആർഎം/എംഎംസിജെ ക്ലാസുകൾ ജനുവരി 16ന് ആരംഭിക്കും.
ടീച്ചിംഗ് പ്രാക്ടീസ്
2019 ഓഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎൽ പരീക്ഷകളുടെ ഭാഗമായുളള ടീച്ചിംഗ് പ്രാക്ടീസ് 2020 ജനുവരി എട്ടിന് കേരള ലോ അക്കാദമിൽ രാവിലെ ഒന്‍പതു മുതൽ നടത്തും. 2019 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷകളുടെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസ് 2020 ജനുവരി ഒന്നിന് ഗവണ്മെന്റ് ലോ കോളജ്, തിരുവനന്തപുരം, ശ്രീനാരായണ ഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസ് (കൊല്ലം) എന്നീ കോളജുകളിൽ ടീച്ചിംഗ് പ്രാക്ടീസ് ചെയ്യാനുള്ള വിദ്യാർഥികൾ ഗവണ്മെന്റ് ലോ കോളജ്, തിരുവനന്തപുരം, ജനുവരി മൂന്നിന് മാർഗ്രിഗോറിയസ് കോളജ് ഓഫ് ലോ, ജനുവരി ആറ്, ഏഴ് തീയതികളിൽ കേരള ലോ അക്കാദമി തിരുവനന്തപുരം എന്നീ സെന്ററുകളിൽ രാവിലെ ഒന്പതുമുതൽ നടത്തും.
ടൈംടേബിൾ
17, 19 തീയതികളിൽ ആരംഭിക്കുന്ന കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെന്ററി ഡിസംബർ 2019 (2008 & 2013 സ്കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ദേശീയ ശിൽപ്പശാല
സർവകലാശാല രസതന്ത്രവകുപ്പിന്റെയും മുംബൈ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ റേഡിയോ കെമിസ്ട്രി ആൻഡ് ആപ്ലിക്കേഷൻസ് ഓഫ് റേഡിയോ ഐസോടോപ്പ്സ് എന്ന വിഷയത്തിൽ ദേശീയ ശിൽപശാല സംഘടിപ്പിക്കും. ഡിസംബർ ഒന്‍പതു മുതൽ 14 വരെ കാര്യവട്ടം രസതന്ത്ര വിഭാഗത്തിൽ നടത്തപ്പെടുന്ന ശിൽപശാല ഒന്‍പതിന് രാവിലെ ഒന്‍പതിന് സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ള ഉത്ഘാടനം ചെയ്യും. ആറു ദിവസം നീണ്ടു നിൽക്കുന്ന ശിൽപ്പശാലയിൽ ബാർക്കിലെ പ്രഗൽഭരായ ശാസ്ത്രജ്ഞർ നയിക്കുന്ന ക്ലാസുകൾക്ക് ഒപ്പം ഗവേഷകർക്കും അധ്യാപകർക്കും റേഡിയോ ഐസോടോപ്പുകൾ കൈകാര്യം ചെയ്യുന്നതിലുളള പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
തീയതി നീട്ടി
സർവകലാശാലയിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അധ്യാപക തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുളള തീയതി 26 വരെ നീട്ടി.